ന്യൂനമർദ്ദം ;വ്യാഴാഴ്ച  മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Web Desk
Posted on October 03, 2018, 6:54 pm

ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച  മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. കടലില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ അറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഡാം അതോറിറ്റി മാനേജ്‌മെന്റ് നാളെ യോഗം ചേരും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഭിന്നശേഷിക്കാരായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏഴാം തിയതി വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിക്ക ജില്ലകളിലും അഞ്ചുമുതല്‍ ഏഴുവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. കടലില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ അറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.