രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായി എൽ ഡി എഫ് തീർത്ത മനുഷ്യ മഹാശ്യംഖലയിൽ കണ്ണികളായി വധൂവരൻമാരും. പൊയിനാച്ചി ആശിർവാദ് അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ വേദിയിൽ നിന്നാണ് കൊല്ലം സ്വദേശി അഡ്വ. ജെ ജയശങ്കറും കേളോത്തെ ശിൽപ വി എസും ശ്യംഖലയിൽ കണ്ണികളായത്. കല്യാണ ചടങ്ങിന് ശേഷം കൊല്ലത്തേക്ക് യാത്ര തിരിച്ച വധൂവരൻമാരാണ് ബേക്കലിൽ എത്തിയപ്പോൾ ശ്യംഖലയി്ൽ കണ്ണി ചേർന്നത്. എഐഎസ് എഫ് മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും നിലവിൽ എ ഐെൈവ എഫ് ജില്ലാ കമ്മറ്റിയംഗവുമാണ് ജയശങ്കർ. ശിൽപ എ ഐഎസ് എഫ് മുൻ ജില്ലാ ജോ. സെക്രട്ടറിയാണ്.
English summary: wedding couples participates in manushya mahasringala
YOU MAY ALSO LIKE THIS VIDEO