കൊറോണ ബാധയില്‍ പാകിസ്ഥാന്‍ ആടിയുലയുന്നതിനിടെ രാജ്യത്തെ ഏറ്റവും പ്രശസ്തരായ രണ്ട് മെഗാസ്റ്റാറുകളുടെ നിക്കാഹ് അബുദാബിയിലെ സയാനുറാല്‍ ദ്വീപില്‍ സര്‍വ ആര്‍ഭാടങ്ങളോടെയും പരമ്പരാഗത രീതിയില്‍ നടന്നു. കോവിഡ് ഭീതിയില്‍ യുഎഇയിലെ വിവാഹച്ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനിടെയാണ് പാക് താരറാണി സാജല്‍ അലിയെ താരരാജാവായ അഹദ്റാസാമിര്‍ മിന്നുകെട്ടിയത്. വീടുകള്‍ക്കുള്ളില്‍ വച്ചുപോലും സര്‍ക്കാര്‍ വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനിടെ നടന്ന നിക്കാഹില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച സംഖ്യയേക്കാള്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പെണ്ണിന്റെയും ചെറുക്കന്റെയും ആള്‍ക്കാരായി വളരെക്കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു സാജല്‍-അഹദ്റാസമാരുടേതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
നാലാള്‍ കൂടുന്നിടത്തെല്ലാം ജനം കൊറോണ വിരുദ്ധ മുഖകവചമായ മാസ്ക് ധരിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ലെന്ന് പുറത്തുവന്ന വിവാഹചിത്രങ്ങളില്‍ വ്യക്തം. ഇന്‍സ്റ്റാഗ്രാമില്‍ അരക്കോടി ഫോളോവേഴ്സ് ഉള്ളയാളാണ് മണവാട്ടി സാജല്‍. പരമ്പരാഗതമായ മെെലാഞ്ചിയണിയല്‍ ചടങ്ങില്‍ വധു പങ്കെടുക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിവാഹവസ്ത്രങ്ങളണിഞ്ഞ് വധൂവരന്മാര്‍ നിക്കാഹ് രജിസ്റ്ററില്‍ ഒപ്പുവച്ചശേഷം പാക് പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞും പ്രത്യക്ഷപ്പെട്ടു.
വധൂവരന്മാരുടെ പേരുകള്‍ ആലേഖനം ചെയ്ത പുറംചട്ടയോടുകൂടിയ ചോക്കലേറ്റുകളും അതിഥികള്‍ക്ക് മണവാളനും മണവാട്ടിയും ചേര്‍ന്ന് വിതരണം ചെയ്തു. വിവാഹാനന്തരം നടന്ന ഗംഭീരസദ്യയില്‍ വധൂവരന്മാര്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇരുകുടുംബങ്ങളും പുറത്തുവിട്ടില്ലെങ്കിലും അതിഥികളായ ചില വിരുതന്മാര്‍ സാജലും അഹാദ്റാസയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. നിക്കാഹ് ഉത്സവം പോലെ കഴിഞ്ഞെങ്കിലും കൊറോണ പടര്‍ന്നുപിടിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള വധൂവരന്മാരായതിനാല്‍ 14 ദിവസത്തെ മധുവിധു നാളുകള്‍ ഇരുവരും ക്വാറന്റെെനില്‍ ആയിരിക്കുമെന്നും സൂചനയുണ്ട്. ചടങ്ങില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലായിരിക്കും.
English Summary: Wedding of pak actress sajal ali with ahad raza mir
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.