19 April 2024, Friday

Related news

March 7, 2024
February 6, 2024
February 3, 2024
January 22, 2024
January 17, 2024
December 2, 2023
October 22, 2023
October 5, 2023
July 19, 2023
July 2, 2023

വിവാഹ ദിവസത്തെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫര്‍; കാരണം വിചിത്രം..

Janayugom Webdesk
ഫ്ലോറിഡ
October 1, 2021 9:35 pm

വിവാഹിതരാകുക എന്നത് ഏവരുടെയും സ്വപ്നമാണ്, ആ ദിവസം ക്ലിക്കുചെയ്യുന്ന ചിത്രങ്ങൾ ആജീവനാന്ത ഓർമ്മകളായി മാറുന്നു. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾ ഒരു ഫോട്ടോഗ്രാഫർ മനപൂർവ്വും ഡിലീറ്റ് ആക്കി കളയുമെന്ന് ആരെങ്കിലും ചിന്തിക്കുമോ? എന്നാൽ അത് സംഭവിച്ചു .

വിവാഹത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിൽ വധു,വരനും ഫോട്ടോഗ്രാഫരെ ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരിക്കുകയും തുടര്‍ന്ന് ഫോട്ടോഗ്രാഫർ അന്നേ ദിവസം എടുത്ത എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു. ഫ്ലോറിഡയിലാണ് സംഭവം. ആറ് മണിക്കൂർ തുടർച്ചയായി വിവാഹ ചടങ്ങില്‍ ഫോട്ടോകള്‍ എടുത്തതിനു ശേഷം 20 മിനിറ്റ് ഫോട്ടോഗ്രാഫർ ഇടവേള ആവശ്യപ്പെട്ടു. എന്നാല്‍ വരൻ അത് നിഷേധിക്കുകയായിരുന്നു.

കഴിക്കാനും കുടിക്കാനും 20 മിനിറ്റ് സമയം ആവശ്യപ്പെട്ട ഫോട്ടോഗ്രാഫറോഡ് സമയം നല്കാൻ സാധിക്കില്ലെന്നും പകരം മറ്റൊരു ഫോട്ടോഗ്രാഫരെ ഏർപ്പാടാക്കണമെന്നും, അല്ലെങ്കില്‍ ബാക്കി തുക നല്കാന്‍ സാധിക്കില്ലെന്നും വരന്‍ പറയുകയായിരുന്നു. 

നിലപാടില്‍ മാറ്റമില്ലാതെ നിന്ന വരനോട് ക്ഷുഭിതയായ ഫോട്ടോഗ്രാഫർ വധു വരന്മാർക്ക് മുന്‍പിൽ വെച്ച് എടുത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല ‚10 മണിക്കൂർ ദൈർഘ്യമുള്ള വിവാഹഷൂട്ടിങ്ങിന് 250 ഡോളർ മാത്രമേ തനിക്ക് ലഭിക്കുകയുള്ളുവെന്നു യുവതിയായ ഫോട്ടോഗ്രാഫർ പറഞ്ഞു. അതേസമയം താൻ ശരിക്കും ഒരു ഫോട്ടോഗ്രാഫറല്ലെന്നും ഒരു നായയെ വളർത്തുന്നയാളെന്നും,തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നായ്ക്കളുടെ ധാരാളം ഫോട്ടോകളാണ് പങ്കുവെക്കാറുള്ളതെന്ന് യുവതി പറയുന്നു. 

ENGLISH SUMMARY:Wedding pho­tos delet­ed by photographer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.