കോവിഡിനിടെ വിവാഹ സൽക്കാരം; 7 മരണം: 176 പേർക്ക് രോഗബാധ

Web Desk

മെയ്ൻ

Posted on September 16, 2020, 11:03 am

അമേരിക്കയിലെ മെയിനിൽ ആഗസ്റ്റ് ഏഴിന് നടന്ന വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് ഏഴു പേർ കൊവിഡ് ബാധിച്ച് മരിച്ചു. 176 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈസ്റ്റ് മില്ലിനോക്കറ്റിലെ ത്രി ടൗൺ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിലും സൽക്കാരത്തിലും പങ്കെടുത്ത ഏഴു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും അവസാനത്തെ മരണം മാഡിസണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്ത്. 65 പേരാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചാണ് സൽകാരം നടത്തിയത്. 50 പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരരുത് എന്നാണ് സർക്കാർ നിർദ്ദേശം. ഇത് ലംഘിച്ചാണ് ആഘോഷം നടന്നതെന്ന് മെയ്ൻ സിഡിസി വ്യക്തമാക്കി.

you may also like this video