Web Desk

ലഖ്നൗ

March 26, 2020, 12:37 pm

ലോക്ക് ഡൗൺ; വിവാഹം വീഡിയോ കോളിലൂടെ നടത്തി വധൂവരന്മാർ

Janayugom Online

രാജ്യത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം നടത്തി വധുവരന്മാർ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് വിവാഹ നടപടികൾ വീഡിയോ കോളിലൂടെ പൂർത്തീകരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം വീഡിയോ കോളിലൂടെ നടത്താൻ വധുവരന്മാരുടെ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ആപ്പിളിന്റെ വീഡിയോ കോളിങ് ആപ്പായ ഫേസ് ടൈമിലൂടെയാണ് മെഹ്ജാബിയും ഹമീദും വിവാഹിതരായത്.

മതപരമായ ചടങ്ങുകളും വീഡിയോ കോളിലൂടെ നടത്തുകയും ഇരുവരുടെ വീട്ടിലും ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ ഭാര്യയെ വീട്ടിലോട്ട് കൂട്ടികൊണ്ടു വരുമെന്നും അതിനു ശേഷം വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ഹമീദ് പറഞ്ഞു. ഇരുവരുടെയും വീടുകൾ തമ്മിൽ 15 കിലോമീറ്റർ അകലമുണ്ടെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

ENGLISH SUMMARY: wed­ding through video call due to lock down

YOU MAY ALSO LIKE THIS VIDEO