Web Desk

തിരുവനന്തപുരം

July 25, 2021, 8:22 am

സംസ്ഥാനത്ത് ഇന്നും ലോക്ഡൗണ്‍; കർശന പൊലീസ് പരിശോധന

Janayugom Online

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദ്ദേശിച്ച മറ്റ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെഎസ്ആർടിസി സർവീസ് നടത്തും. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കും.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രമായിരിക്കും.

Eng­lish sum­ma­ry: Week­end lock­down in Kerala

You may also like this video: