Web Desk

തിരുവനന്തപുരം

July 20, 2021, 11:21 am

വാരാന്ത്യ ലോക്ഡൗണ്‍ പിൻവലിച്ചേക്കും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവിനും സാധ്യത

Janayugom Online

സംസ്ഥാന കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കാന്‍ സാധ്യത. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തിലുണ്ടാകും.

വാരാന്ത്യത്തില്‍ നേരിയ ഇളവുകള്‍ നല്‍കും. രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകൾക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തില്‍ കോടതി നടപടി കൂടി സർക്കാർ പരിഗണിക്കും.

Eng­lish Sum­ma­ry : Week­end lock­down may be cancelled

You may also like this video :