December 9, 2023 Saturday

Related news

December 7, 2023
December 6, 2023
December 5, 2023
December 3, 2023
December 2, 2023
November 28, 2023
November 27, 2023
November 24, 2023
November 24, 2023
November 23, 2023

വ്യാപാര സ്ഥാപനങ്ങളില്‍ അളവു തൂക്ക കൃത്യത ഉറപ്പാക്കും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
April 25, 2022 9:55 pm

വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക കൃത്യത ഉറപ്പാക്കുമെന്ന് ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകി സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ വിലവിവരം രേഖപ്പെടുത്തി ബില്ല് നൽകുന്ന രീതി കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര രംഗവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ 23 വരെ 33,246 കടകളിൽ നടത്തിയ പരിശോധനയിൽ മൂവായിരത്തിലേറേ സ്ഥലങ്ങളിൽ ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കാൻ നൽകിയ സമയപരിധിക്കു ശേഷം വീണ്ടും പരിശോധന നടത്തി. പരിഹാരമുണ്ടാക്കാത്ത കടകൾക്കു പിഴ ചുമത്തി. കോവിഡ് കാലത്ത് അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ സംബന്ധിച്ച പുനഃപരിശോധനാ നടപടികൾ കുടിശികയായവർക്കായാണ് ഇപ്പോൾ എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നത്. പിഴത്തുകയിൽ വലിയ ഇളവു നൽകി സംഘടിപ്പിക്കുന്ന അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണം.

അദാലത്തിലൂടെ മുദ്ര പതിപ്പിക്കുന്നവര്‍ക്ക് മിനിമം 500 രൂപയുടെ ഇളവ് ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇടതുമുന്നണി സര്‍ക്കാരിന്റെ വ്യാപാരികളോടുള്ള സൗഹൃദപരമായ നിലപാടാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ തയാറായതെന്ന് മന്ത്രി പറഞ്ഞു. അദാലത്തിലേക്ക് ഇതുവരെ 5400 അപേക്ഷകള്‍ ലഭിച്ചു. നിലവില്‍ മെയ് 20 വരെ അപേക്ഷകള്‍ സ്വീകരിക്കാനും മെയ് 31 വരെ അദാലത്ത് നടത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും. വരുന്ന അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ലീഗൽ മെട്രോളജി ഓഫീസുകളും വാടക കെട്ടിടങ്ങളിൽനിന്നു സ്വന്തം കെട്ടിടത്തിലേക്കോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കോ മാറ്റണമെന്നും മന്ത്രി നിർദേശിച്ചു. 

പട്ടം ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു, ലീഗൽ മെട്രോളജി കൺട്രോളർ കെ ടി വർഗീസ് പണിക്കർ, ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അബ്ദുൾ മജീദ് കക്കോട്ടിൽ, അഡീഷണൽ കൺട്രോളർ ആർ റീന ഗോപാൽ, ഡെപ്യൂട്ടി കൺട്രോളർമാരായ എസ് ജയ, എം അബ്ദുൾ ഹഫീസ്, ബി എസ് അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Weighing accu­ra­cy will be ensured in busi­ness estab­lish­ments: Min­is­ter GR Anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.