December 3, 2022 Saturday

Related news

September 25, 2022
June 17, 2021
March 18, 2021
November 12, 2020
October 24, 2020
August 21, 2020
August 18, 2020
August 18, 2020
June 20, 2020
June 11, 2020

വീട്ടിലിരുപ്പു കാലത്ത് ചാടിപ്പോയ വയറും തടിയും ഒരു ഭാരമായവരാണോ നിങ്ങള്‍— അറിയാം ചില ഫിറ്റ്‌നസ് പ്ലാനുകള്‍!

Janayugom Webdesk
June 11, 2020 11:47 am

ലോക്ക്ഡൗണ്‍ കാലം പലര്‍ക്കും അടിച്ചുപൊളിയുടെ കാലംകൂടിയായിരുന്നു. ഇഷട വിഭവങ്ങള്‍ ഉണ്ടാക്കലും കഴിക്കലും ഉറക്കവുമെല്ലാമായി അങ്ങനെ കഴിഞ്ഞു പോയി. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയാണ് പുറത്തിറങ്ങാനും പതിവുപോലെ ഓഫീസിലേക്ക് പോകാനും തുടങ്ങിയപ്പോഴാണ് പലരും ഒഴിവുകാലത്തെ ഭക്ഷമാറ്റത്തോടൊപ്പം തങ്ങളുടെ ശരീരവും മാറിപ്പോയി എന്ന് മനസിലാക്കുന്നത്.

ഇനി പെട്ടന്നു തന്നെ അതൊന്നു കുറച്ചെടുക്കാനുള്ള പെടാപ്പാടാണ് പലര്‍ക്കും. ഭക്ഷണമില്ല, പട്ടിണി, ഓട്‌സും ചപ്പാത്തിയും മാത്രം കഴിച്ച ഭക്ഷണത്തോടൊരു മടുപ്പ് അങ്ങനെ എല്ലാത്തിനോടും മുഖം ചുളിക്കേണ്ട അവസ്ഥ.എന്നാല്‍ ഏറെ നാള്‍കൊണ്ട് കൂടിയ ശരീരം ഭാരം കുറയ്ക്കുന്നത് പരസ്യങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നത്ര എളുപ്പമല്ല ചുരുങ്ങിയത് ഒരു രണ്ട് മാസമെങ്കിലും എടുക്കും  എന്ന് മനസിനെ പറഞ്ഞ് മനസിലാക്കുകയാണ്.

അറിയാം റസിസ്റ്റന്‍സ് വര്‍ക്കൗട്ടും ഹിറ്റ് വര്‍ക്കൗട്ടും

മഴക്കാലവും ജിമ്മില്ലാത്തും ഒരു പ്രതികൂല ഘടകമാണെന്നും കരുതണ്ട, അതിനും ചില പരിഹാരമാര്‍ഗങ്ങളുണ്ട്. റസിസ്റ്റന്‍സ് വര്‍ക്കഔട്ടിലൂടെയും ഹിററ് വര്‍ക്ക് ഔട്ടിലൂടെയും(high inten­si­ty inter­val train­ing-HIIT ) നമുക്ക് നമ്മുടെ ശരീരത്തെ തിരിച്ചു പിടിക്കാം.

ഹൃദയത്തിനും ശ്വാസകോശത്തിനും ആരോഗ്യം നല്‍കുന്ന താണ് കാര്‍ഡിയോ അല്ലെങ്കില്‍ ഹിറ്റ് വര്‍ക്ക്ഔട്ട്. മസിലുകളെ ശക്തിപ്പെടുത്താനാണ് റെസിസ്റ്റന്‍സ് വര്‍ക്ക്ഔട്ട് സഹായിക്കുന്നത്. നടത്തം,ജോഗിംങ്, മീഡിയം സ്പീഡിലുള്ള ഓട്ടം,നീന്തല്‍, സൈക്കിളിംങ്, സ്‌കിപ്പിംങ്,സ്റ്റെപ്പ് കയറല്‍ തുടങ്ങിയ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ഇത്തരക്കാര്‍ക്ക് ആദ്യം തന്നെ ശീലമാക്കാം. ഫാറ്റ് കുറയ്ക്കുന്നതിന് അരമണിക്കൂര്‍ വീതമുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ആഴ്ചയില്‍ അഞ്ച് തവണ ചെയ്യാം. ഒപ്പം ഡംബെല്ലോ മെഷീനോ ഉപയോഗിച്ചുള്ള വര്‍ക്കൗട്ടും നടത്താം.

ജിമ്മില്ലാത്തതും മഴക്കാലവും ഒരു പ്രശ്നമാകില്ല

ഇനി പുറത്തു ജിമ്മില്‍ പോകാനോ മഴയത്ത് നടക്കാന്‍ പോകാനോ സാധിക്കുന്നില്ലെന്ന പരാതിയും വേണ്ട വീട്ടിനകത്തു തന്നെ 8 ആകൃതിയില്‍ നടക്കുന്നത് വലിയൊരു വ്യായാമമാണ്. തുടക്കാര്‍ക്ക് ചെയ്യാവുന്ന വളരെ എളുപ്പത്തിലുള്ള ഹിറ്റ് വര്‍ക്കൗട്ടുകള്‍ ഇന്ന് യൂട്യൂബില്‍ ലഭ്യമാണ്. അവ മുടങ്ങാതെ രണ്ട് മാസമെങ്കിലും പ്രാക്ടീസ് ചെയ്താല്‍ കൂടിയ ശരീരഭാരം ഉറപ്പായും കുറയ്ക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വയര്‍മാത്രമാണ് കൂടിയതെന്ന് പറഞ്ഞ് അബ്‌ഡൊമന്‍ വര്‍ക്കൗട്ടുകള്‍ മാത്രം ചെയ്യുന്നതിലും ഉത്തമം മേല്‍പ്പറഞ്ഞ വര്‍ക്കൗട്ടുകള്‍ പൂര്‍ണമായി ചെയ്യുന്നതാണ്. ശരീരഭാരം കൂടിയതിനൊപ്പം തന്നെയാണ് വയറും കൂടിയതെന്നും മനസിലാക്കാം.

ഭക്ഷണകാര്യത്തിലും ഒരല്‍പം ശ്രദ്ധ

ഇനി ശ്രദ്ധിക്കേണ്ടത് ഭക്ഷകാര്യത്തിലാണ്. വര്‍ക്കൗട്ട് ചെയ്യുന്നതല്ലെ എന്ന് കരുതി കണ്ടതൊക്കെ വാരിവിച്ച് തിന്നുന്നത് തുടര്‍ന്നാല്‍ മിനക്കെട്ടതെല്ലാം വെറുതെയാകും. ഡയറ്റില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ജങ്ക്ഫുഡും മധുരവും ഒഴിവാക്കുക എന്നതാണ്. നിരവധി ആപ്ലിക്കേഷനുകളുണ്ട് നമ്മുടെ ശരീരത്തിനാവശ്യമായ കലോറി എത്രയെന്ന് കണക്കാക്കാന്‍ അത് മനസിലാക്കുകയാണ് ആദ്യം വേണ്ടത്.

തുടര്‍ന്ന് കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള കപ്പ, ചോറ് തുടങ്ങിയവയുടെ അളവ് കുറച്ച് പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കുക അതായത് പഴങ്ങളും പച്ചക്കറികളും മധുരക്കിഴങ്ങും മുട്ടയുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക കൂടെ ഇലക്കറികളും. ഇറച്ചിയും മുട്ടയുമൊന്നും അളവില്‍ കൂടുതല്‍ ഒരിക്കലും കഴിക്കരുത്. ഇത്തരത്തില്‍ സ്വന്തം ശരീരത്തെ കുറിച്ച് മനസിലാക്കി കൃത്യമായ രീതിയില്‍ വ്യയാമം ചെയ്ത് നമുക്ക് നമ്മുടെ ശരീരത്തെ തിരിച്ചു പിടിക്കാം. ഒന്നും എളുപ്പമല്ലെന്ന് തിരിച്ചറിയുക നല്ലൊരു റിസള്‍ട്ടിനായി കാത്തിരിക്കുക.

Eng­lish Sum­ma­ry: weight loss and diet plan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.