പാലാരിവട്ടം പാലം പൊളിക്കലിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

Web Desk
Posted on November 21, 2019, 11:31 am

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കലിന് മുമ്പ് ഭാരപരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ഭാരപരിശോധന മൂന്നു മാസത്തിനകം നടത്തണം. സർക്കാരിന് ഇഷ്ടമുള്ള കമ്പനിയെക്കൊണ്ട് ഭാരപരിശോധന നടത്താം. പരിശോധനയുടെ ചെലവ് പാലം നിർമ്മിച്ച കരാർ കമ്പനിയിൽ നിന്നും ഈടാക്കാനും കോടതി നിർദേശിച്ചു.

പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

അതേസമയം ലോകത്തെ എവിടെയും ഭാരപരിശോധന പോലും നടത്താതെ പാലം പൊളിച്ച ചരിത്രമില്ലെന്നും, ഇനിയും 20 വർഷം കൂടി കൂടി ഈ പാലം ഉപയോഗയോഗ്യമാണെന്നും പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി വാദിച്ചു. കമ്പനിയുടെ വാദം പരിഗണിച്ച ഹൈക്കോടതി, പാലത്തിന്റെ ഭാരപരിശോധന നടത്താൻ ഉത്തരവിടുകയായിരുന്നു.