June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ചെലവു ചുരുക്കല്‍ സ്വാഗതാര്‍ഹം: ദീപ്തി മാത്യു

By Janayugom Webdesk
February 7, 2020

സംസ്ഥാന ബജറ്റ് പൊതുവില്‍ സ്വാഗതാര്‍ഹമാണെന്ന് ധനകാര്യവിദഗ്ധയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ എക്കണോമിസ്റ്റുമായ ദീപ്തി മാത്യു പറഞ്ഞു. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ നിലവിലെ ധനസ്ഥിതി പരിഗണിക്കുമ്പോള്‍ ഈ ദിശയിലുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഡോ. തോമസ് ഐസക്കിന്റെ മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളിലെ പോലെ കിഫ്ബിക്ക് ഈ ബജറ്റിലും വലിയ തോതില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. ഇതിന്റെ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ തന്നെ കിഫ്ബി ഫണ്ടുകള്‍ വിനിയോഗിക്കുന്നത് പ്രത്യുല്‍പാദനപരവും ലാഭകരവുമായ പദ്ധതികള്‍ക്കാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഖജനാവിന് ഇത് ബാധ്യത വരുത്തിവെക്കുമെന്നും ദീപ്തി മാത്യു പറഞ്ഞു.

Eng­lish sum­ma­ry: Wel­comes the bud­get says Deepthi Mathew

YOU MAY ALSO LOOK THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.