വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 65 റൺസ്. മറുപടി ബാറ്റിങ്ങിൽ 69 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇന്ത്യയുടെ ഏഴാം ഏഷ്യ കപ്പ് കിരീടമാണിത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഷെഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്മൃതി മന്ദാന (25 പന്തില്‍ പുറത്താവാതെ 51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്സ്. ഹര്‍മന്‍പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു. ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍ സ്മൃതി മന്ദാന തകര്‍ത്തടിച്ചു കളിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 32ല്‍ നില്‍ക്കേ ഷഫാലി വര്‍മയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും വേഗത്തില്‍ തന്നെ മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിനേയും കൂട്ടുപിടിച്ച് മന്ദാന ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
മുറുക്കമാർന്ന ബൗളിങ്ങിലൂടെ ഇന്ത്യൻ വനിതകൾ ആധിപത്യം സ്ഥാപിച്ചതോടെ, മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 65 റൺസ്. മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രേണുക സിങ്ങാണ് ഇന്ത്യൻ ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ശ്രീലങ്കയുടെ രണ്ട് ഓപ്പണർമാരും റണ്ണൗട്ടായി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ടു വിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. 22 പന്തിൽ 18 റൺസെടുത്ത ഇനോക രണവീരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
English Summary: Weldon Girls: Asia Cup title for India
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.