14 March 2026, Saturday

Related news

March 6, 2026
February 22, 2026
February 17, 2026
February 16, 2026
February 7, 2026
January 31, 2026
January 27, 2026
January 23, 2026
January 13, 2026
January 12, 2026

ഗിഗ് തൊഴിലാളികൾക്കായി ക്ഷേമനിധി; ഓരോ ഓർഡറിലും വിഹിതം നൽകാൻ സ്വിഗ്ഗിയോടും സൊമാറ്റോയോടും കർണാടക സർക്കാർ

Janayugom Webdesk
ബംഗളൂരു
February 16, 2026 10:27 pm

ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ നൽകേണ്ട ക്ഷേമ ഫീസ് നിശ്ചയിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. സ്വിഗ്ഗി, സൊമാറ്റോ, ഒല, ഊബർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഓരോ ഇടപാടിനും നിശ്ചിത തുക ഇനി മുതൽ ഗിഗ് തൊഴിലാളി ക്ഷേമ ബോർഡിലേക്ക് നൽകണം. ലേബർ മിനിസ്റ്റർ സന്തോഷ് എസ് ലാഡ് അധ്യക്ഷനായ ബോർഡിന്റെ കീഴിലായിരിക്കും ഈ ഫണ്ട് പ്രവർത്തിക്കുക. ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം എല്ലാ അഗ്രഗേറ്ററുകളും ഓരോ ഇടപാടിന്റെയും ഒരു ശതമാനം തുക ക്ഷേമ ഫീസായി നൽകേണ്ടതുണ്ട്.

ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്ന സ്വിഗ്ഗി, സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് ഓരോ ഇടപാടിനും പരമാവധി 50 പൈസയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. യാത്രാ സേവനങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് 50 പൈസയും ഓട്ടോറിക്ഷകൾക്ക് 75 പൈസയും കാറുകൾക്ക് ഒരു രൂപയും വീതമാണ് ഓരോ ട്രിപ്പിലും നൽകേണ്ടി വരിക. സെപ്റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ലോജിസ്റ്റിക്സ് സേവനങ്ങളിൽ വാഹനത്തിന്റെ വലിപ്പമനുസരിച്ച് 50 പൈസ മുതൽ 1.5 രൂപ വരെ ക്ഷേമ ഫീസ് നൽകണം. കർണാടക പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് വർക്കേഴ്സ് ആക്ട് 2025 പ്രകാരമാണ് ഈ ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത്. അഗ്രഗേറ്റർമാർ നൽകുന്ന ഫീസിന് പുറമെ സംസ്ഥാന‑കേന്ദ്ര സർക്കാരുകളുടെ ഗ്രാന്റും തൊഴിലാളികളുടെ വിഹിതവും ഈ നിധിയിലേക്ക് എത്തും. ഗിഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.