Web Desk

February 06, 2021, 10:59 am

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്; ഇത്തവണ 1600 രൂപ

Janayugom Online

ഏപ്രില്‍ മാസത്തെ പുതുക്കിയ ക്ഷേമ പെന്‍ഷനായ 1600 രൂപ വിഷുവിന് മുന്‍പ് വിതരണം ചെയ്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ 1600 ആയി വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുന്‍പ് വിതരണം ചെയ്തുതീര്‍ക്കും. ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ലഭിക്കും. 

അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യവര്‍ദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.
eng­lish summary;
Wel­fare pen­sion before Vishu; 1600 this time
you may also like this video;