September 28, 2023 Thursday

ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

web desk
തിരുവനന്തപുരം
February 24, 2023 8:53 am

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചു. ഒരു മാസത്തെ കുടിശിക തുക നല്‍കാനുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ഡിസംബറിലെ പെന്‍ഷനാണ് ഇന്ന് മുതല്‍ വിതരണം ചെയ്യുന്നത്. 62 ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ 1600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. നവംബര്‍ മാസത്തില്‍ ആ മാസത്തേതുള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. 52 ലക്ഷത്തോളം പേര്‍ക്കാണ് അന്ന് തുക അനുവദിച്ചത്. 3200 രൂപ വീതം പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചു.

അതേസമയം ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയും അവരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. അനര്‍ഹമായ കൈകളിലേക്ക് പെന്‍‍ഷന്‍ എത്തുന്നത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന നിരീക്ഷണം നടത്തി ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് അന്വേഷണത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയ്ക്കെതിരെ പ്രാദേശികമായും രാഷ്ട്രീയമായും എതിര്‍പ്പുകളുണ്ടാവുന്നത് ഈ നടപടികളെ ബാധിക്കുന്നുമുണ്ട്. ശരാശരി ഒരുമാസത്തെ വ്യത്യാസത്തിലാണ് നിലനില്‍ ക്ഷേമനിധി കുടിശിഖ വരുന്നത്.

Eng­lish Sam­mury: ker­ala gov­er­ment wel­fare pen­sion dis­tri­b­u­tion Start­ed from december

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.