ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പിനുള്ള കൈക്കൂലിയാണെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ പ്രസ്ഥാവനയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇപ്പോള്‍ അദ്ദേഹം ഉരുണ്ടുകളിക്കുകയാണ്. വേണുഗോപാലിന്റെ പ്രസ്ഥാവന വിവാദമായിരിക്കുകയാണ്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വേണുഗോപാലിന്റെ വിവാദമായ പരാമര്‍ശം ഉണ്ടായിരിരുന്നത്.
പ്രശ്നം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണമായി അദ്ദേഹം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.തന്റെ പ്രംസഗത്തിന്റെ ഒരുഭാഗം മാത്രം വളച്ചൊടിക്കുകയായിരുന്നെന്നും തിരഞ്ഞെടുപ്പുകാലത്താണ് സർക്കാർ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നതെന്നതാണ് താന്‍ പറഞ്ഞതെന്നാണ് വേണുഗോപാല്‍ പറയുന്നത് .അതേസമയം, വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരേ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും സാധാരണക്കാരുടെ ജീവിതത്തെ അദ്ദേഹം അപഹസിക്കുകയാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ കെ.സി. വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.