എല്ലാ ക്ഷേമപെന്‍ഷനുകൾക്കും നൂറുരൂപ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ ക്ഷേമപെന്ഷന് തുക 1300 രൂപയാകും. എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്ഷന് തുക 1300 രൂപയായി മാറും.
യു.ഡി.എഫ്. സര്‍ക്കാർ ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി 9311 കോടി രൂപയാണ് ചിലവഴിച്ചത്. എന്നാൽ എല്‍ഡിഎഫ്സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചിലവഴിച്ചെന്ന് തോമസ് ഐസക് പറഞ്ഞു. പതിമൂന്ന് ലക്ഷത്തില്‍ അധികം പേർക്ക് കൂടെ ക്ഷേമ പെൻഷൻ നൽകിയെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
അതേ സമയം, 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേയ്ക്ക് രാജ്യം നീങ്ങുകയാണ്. അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ വളർച്ചാ നിരക്കുണ്ടാകൂ എന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നുവെന്നും ബജറ്റ് അവതരണത്തിനിടെ തോമസ് ഐസക് പറഞ്ഞു.
വ്യക്തികളെപ്പോലെ സർക്കാരും പ്രവർത്തിക്കരുത്, സാധാരണക്കാർക്കല്ല, കോർപ്പറേറ്റുകൾക്കാണ് നികുതിയിളവ് ലഭിക്കുന്നതെന്നും ഇത് തൊഴിലാളികൾക്കും കർഷകർക്കും വൻ പ്രഹരമാണ് ഏൽപ്പിക്കുകയെന്നും ഇപ്പോൾ കേന്ദ്രം സ്വീകരിക്കുന്ന നയം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
you may also like this video;