Thursday
23 May 2019

പശ്ചിമബംഗാളില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

By: Web Desk | Saturday 16 March 2019 8:17 AM IST


പശ്ചിമബംഗാളില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരെത്ത പ്രഖ്യാപിച്ച റായ്ഗഞ്ചും മുര്‍ഷിദബാദും ഉള്‍പ്പെടെയുള്ള ഇരുപത്തിയഞ്ച് സീറ്റുകളിലെ  പ്രഖ്യാപനമാണ് നടന്നത്.

ഇരുപത്തിയഞ്ചില്‍ 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ബാക്കി പത്ത് സീറ്റുകളില്‍ സി പി ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി  എന്നീ പാര്‍ട്ടികളും മത്സരിക്കും.

എന്നാൽ കോണ്‍ഗ്രസുമായുള്ള ധാരണ നിലനില്‍ക്കുന്നതിനാല്‍ 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളെ സി.പി.എം പിന്തുണക്കും

ഇരുപത്തിയഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്ന് ഇടതുമുന്നണി അറിയിച്ചതായി കോണ്‍ഗ്രസിന്‍റെ പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ സോമെന്‍ മിത്ര വ്യക്തമാക്കി.

YOU MAY ALSO LIKE THIS VIDEO;

Related News