24 April 2024, Wednesday

‘ഡ്യൂറൻഡ് കപ്പ് വിജയിച്ച ഗവര്‍ണര്‍ക്ക് അഭിനന്ദനങ്ങള്‍’; വൈറലായി പശ്ചിമ ബംഗാൾ ഗവർണറുടെ ട്രോഫി വാങ്ങല്‍

Janayugom Webdesk
കൊൽക്കത്ത
September 19, 2022 5:24 pm

ഡ്യൂറൻഡ് കപ്പ് ഫൈനലിന്റെ ട്രോഫി കൈമാറുന്നതിനിടെ വിജയിച്ച ടീമിന്റെ ക്യാപ്റ്റനെ തള്ളിമാറ്റുന്ന പശ്ചിമബംഗാള്‍ ഗവര്‍ണറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ച ബംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് ട്രോഫി കൈമാറുന്നതിനിടെ ഗവര്‍ണര്‍ വിജയിയെ തന്നെ തള്ളി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിജയിക്ക് ട്രോഫി നല്‍കുന്നതിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടെയാണ് സുനില്‍ ഛേത്രിയെ പശ്ചിമ ബംഗാൾ ഗവർണര്‍ ലാ ഗണേശന്‍ തള്ളിമാറ്റിയത്.

വിജയിയെ തന്നെ തള്ളിമാറ്റിയ ഗവര്‍ണറുടെ പ്രവൃത്തി ഏറെ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.
‘ഡ്യൂറൻഡ് കപ്പ് മത്സരത്തില്‍ വിജയിച്ച് ഗവര്‍ണര്‍ക്ക് അഭിവാദനങ്ങള്‍’ എന്നും ഗവര്‍ണറുടെ പ്രവൃത്തിയെ ആക്ഷേപിച്ച് കമന്റുകള്‍ വന്നിരുന്നു.

Eng­lish Sum­ma­ry: West Ben­gal Gov­er­nor’s tro­phy receiv­ing goes viral

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.