ഇംഗ്ലണ്ട് — വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ് ആവേശകരമായി തുടരുന്നു; ലീഡ് തിരിച്ചെടുത്ത് ഇംഗ്ലണ്ട്

സതാംപ്ടണ്‍
Posted on July 11, 2020, 9:41 pm

ഇംഗ്ലണ്ട് — വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ് ആവേശകരമായി തുടരുന്നു. സതാംപ്ടണില്‍ നാലാം ദിവസം ഒരു സെഷന്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ലീഡ് തിരിച്ചുപിടിച്ചു. ടീ ബ്രേക്കിന് പിരിയുമ്പോള്‍ മൂന്നിന് 168 എന്ന നിലയിലാണ് . ഇതോടെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറയ 318 നെ എതിരെ 54 റണ്‍സിന്റെ ലീഡ് എടുത്തു. വിന്‍‍ഡീസിന് ഒന്നാം ഇന്നിങ്സില്‍ 114 റണ്‍സ് ‍ലീഡുണ്ടായിരുന്നു.

സാക് ക്രോളി (38) ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്സ് എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സില്‍ 72 റണ്‍സിന്റെ മികച്ച തുടക്കമാണ് നല്‍കിയത്. 42 റണ്‍സെടുത്ത റോറി ബേണ്‍സിനെ ചേസാണ് പുറത്താക്കിയത്.

Eng­lish sum­ma­ry: Eng­land — West indies test series.