തമിഴകത്തിന്റെ സൂപ്പർ താരം ഇളയ ദളപതി വിജയ്ക്കെതിരെ ആദായ നികുതി വകുപ്പ് നടപടിയിൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. westandwithTHALAPATHY എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. കസ്റ്റഡിയിലെടുത്ത ബുധനാഴ്ച തന്നെ വിജയെ പിന്തുണച്ചു കൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. വിജയ് ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിജയ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്.
#WestandwithVijay we are always with u thalapathy…🔥🔥🔥 @actorvijay na pic.twitter.com/ivk0B0zqyhWhen Thalapathy Stepped Into Cinema Field Many People Where Insulted Him A Lot But He Never Give Up In Anything He Grown Up But He Don’t Take Revenge To The People Who Insulted Him @actorvijay
If people are trying to bring you down, It only means that you are above them! RISE of a LEADER!! 🔥#WeStandWithVIJAY #Master pic.twitter.com/zDgTxqrkMc
— Actor Vijay FC (@ActorVijayFC) February 5, 2020
കേന്ദ്ര സർക്കാരിനെ പരിഹസിച്ചും വിമർശിച്ചുമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കേരളത്തില്‍നിന്ന് വിജയ്ക്ക് ലഭിക്കുന്ന പിന്തുണകളെയും സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകര്‍ എടുത്തുകാട്ടുന്നുണ്ട്. വിജയിയുടെ വാക്കുകള്‍ക്ക് കാതോർക്കുകയാണെന്നും ആരാധകർ പറയുന്നു. അതേസമയം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് വിജയ് ഫാന്‍സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കി.
What Kind Of Medias & News I Never Seen Before In Twitter..
In Normal Days They Vll Tweet About Thalapathy Vijay With Positive News & But Now After IT Ride Many News Are Keep Spreading Fake News & Making Every One To Believe Them.. #WeStandWithVIJAY #Master @actorvijay
—
#WeStandWithVIJAY #Master
Rise Above Hate 🥰@actorvijay #Bigil pic.twitter.com/EvOPgHZCGa
— AMRITHAYISM KERALA (@amrithayism) February 5, 2020
22 മണിക്കൂറായി ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് നടൻ വിജയ് . ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതിനിടെ ബിഗിൽ സിനിമയ്ക്ക് പണം പലിശയ്ക്ക് നൽകിയ പ്രമുഖ പണമിടപാടുകാരൻ അൻപ് ചെഴിയന്റെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു.
English summary: westandwiththalapathy trending social media campaign
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.