കൊറോണ വൈറസ് ബാധ ഭയന്ന് തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ച എംഎസ് വെസ്റ്റര്‍ഡാം എന്ന കപ്പല്‍ കംബോഡിയന്‍ തീരത്ത് അടുപ്പിച്ചു. കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളില്‍ എംഎസ് വെസ്റ്റര്‍ഡാം കപ്പല്‍ തീരത്ത് അടുപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. ജപ്പാന്, തായ്വാന്, ഗുവാം, ഫിലിപ്പൈന്‍സ്, തായ്ലന്റ് എന്നീ രാജ്യങ്ങളായിരുന്നു കപ്പലിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് 1455 യാത്രക്കാരും 802 ജീവനക്കാരുമുള്ള കപ്പല്‍ തീരത്തടുപ്പിക്കാനാകാതെ രണ്ടാഴ്ചയോളം കടലില്‍ തന്നെ തുടരേണ്ടിവന്നു. ഒടുവില്‍ ഇന്നലെ രാവിലെ കംബോഡിയയിലെ തുറമുഖ പട്ടണമായ സിഹനൗക് വില്ലെയിലെ കപ്പല്ത്തുറയിലാണ് കപ്പല്‍ അടുപ്പിച്ചത്.
English summary: Westerham Ship on the Cambodian Coast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.