February 5, 2023 Sunday

Related news

January 23, 2023
January 17, 2023
January 16, 2023
January 4, 2023
January 3, 2023
January 2, 2023
January 1, 2023
December 30, 2022
December 30, 2022
December 30, 2022

കോവിഡ് പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറിക്വിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠനം

Janayugom Webdesk
ന്യൂഡൽഹി
April 19, 2020 7:45 pm

കോവിഡ് 19നെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഉപയോഗിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ സംഭവിക്കുന്നതായി ഐസിഎംആര്‍ പഠനം. ഉദരസംബന്ധിയായ പ്രശ്നങ്ങള്‍, ഛര്‍ദ്ദി, രക്തത്തില്‍ ഗ്ലൂക്കോസ് അംശത്തിന്റെ സാരമായ അഭാവം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈഡ്രോക്സി ക്ലോറിക്വിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഏകദേശം 35 വയസ് പ്രായമുള്ളവര്‍ ഈ മരുന്ന് കഴിക്കുമ്പോള്‍, 10 ശതമാനം ആളുകള്‍ക്ക് അടിവയറ്റില്‍ വേദനയും ആറ് ശതമാനം ആളുകള്‍ക്ക് ഛര്‍ദ്ദിയും 1.3 ശതമാനം ആളുകള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിഎംആറിലെ എപ്പിഡമോളജി, കമ്മ്യൂണിക്കബിള്‍ ഡിസീസ് ഹെഡ് ഡോ. ആര്‍ ആര്‍ ഗംഗകേദ്ഖര്‍ പറഞ്ഞു. ഈ പ്രശ്നങ്ങള്‍ കാണിക്കുന്ന 22 ശതമാനം ആളുകള്‍ക്കും പ്രമേഹം പോലുള്ള പ്രശ്നങ്ങളുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഫലപ്രദമാണോ എന്നറിയാന്‍ മറ്റൊരു പഠനം കൂടി ഐസിഎംആര്‍ നടത്തുന്നുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.