സല്‍മാന്‍ ഖാന്‍ ആ രാത്രി ഐശ്വര്യയുടെ വീട്ടിലെത്തിയത് ചോര പുരണ്ട കൈകളുമായി; പിന്നീട് സംഭവിച്ചത് ഇങ്ങനെ ! വെളിപ്പെടുത്തൽ

Web Desk
Posted on February 11, 2020, 7:22 pm

സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയബന്ധം ബോളിവുഡിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ ഐശ്വര്യ സൽമാനെ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് മനസുതുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സൽമാന്റെ മുൻകാമുകി സോമി അലി.

1997 ലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. ഇതിനിടെ എന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സൽമാൻ ചില സഹായങ്ങൾ ചെയ്തു. ഐശ്വര്യയോടു പറയാതെ യുഎസിലേക്കു പോകുകയും ചെയ്തു. ഇതോടെ ഐശ്വര്യ സൽമാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. പലതവണ ഐശ്വര്യയെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കാൻ സൽമാൻ ശ്രമിച്ചിരുന്നുവെന്നാണ് സോമി വ്യക്തമാക്കുന്നത്.

അതേസമയം, സൽമാനു മാത്രമായിരുന്നു പ്രണയം. ഐശ്വര്യക്ക്് തിരിച്ച് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഒരിക്കൽ മദ്യപിച്ച് ബോധരഹിതനായി സൽമാൻ ഐശ്വര്യയുടെ അപ്പാർട്മെന്റിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൽമാൻ ബഹളമുണ്ടാക്കി. എന്നാൽ വാതിൽ തുറക്കാൻ ഐശ്വര്യ തയാറായില്ല. സൽമാന്റെ കൈമുറിഞ്ഞ് രക്തം വന്നിരുന്നതായും പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ബന്ധത്തിൽ തർക്കങ്ങൾ വന്നാൽ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവർക്കും ബോധ്യമായെന്ന് സൽമാൻ പറഞ്ഞിരുന്നു. വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിന്റെ പേരിൽ സൽമാൻ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഐശ്വര്യ ഒരു തവണ വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry: what hap­pend in aish­warya and salman’s rela­tion­ship

you may also like this video