മലയാളത്തിന്റെ അഭിമാനമായ മഹാനടനാണ് മമ്മൂട്ടി. ശക്തമായ കഥാപാത്രങ്ങൾ എന്നും മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമാണ്. അഭിനയമികവ് കൊണ്ട് എന്നും തനതായ വ്യത്യസ്തത പുലർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് നാൽപ്പത് വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു 1989ൽ പുറത്തിറങ്ങിയ ‘ചരിത്രം’. ജി എസ് വിജയൻ സംവിധാനം ചെയ്ത സിനിമ വൻ വിജയം ഒന്നും നേടിയിട്ടില്ല. ജി എസ് വിജയന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ചരിത്രം.
1958ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലർ ‘ചെയ്സ് എ ക്രൂക്കഡ് ഷാഡോ’യിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എസ് എൻ സ്വാമി ചരിത്രത്തിന്റെ കഥയെഴുതിയത്. ചരിത്രത്തിൽ മമ്മൂട്ടിയുടെ ശക്തമായ ഒരു കഥാപാത്രത്തെ കാണാൻ കഴിയും. ഫിലിപ്പ് മണവാളൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.ഫിനാൻസിംഗ് കമ്പനി ഉടമയായിട്ടാണ് മമ്മൂട്ടി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ശോഭനയായിരുന്നു നായിക. മമ്മൂട്ടിയുടെ അനുജനായി റഹ്മാനാണ് സിനിമയിൽ അഭിനയിച്ചത്. അനിയന്റെ മരണവും തുടർന്നുള്ള സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. ഒരേ സമയം നായകനും വില്ലനുമായിട്ടെത്തുന്നതാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രത്യേകത.എം ജി രാധാകൃഷ്ണനും രാജാമണിയും ചേർന്നാണ് ചരിത്രത്തിന് സംഗീതം നിർവഹിച്ചത്.
ENGLISH SUMMARY:what happened to mammootty film charithram
You may also like this video