മഴ പെയ്ത് മത്സരം മുടങ്ങിയാല്‍ സെമി നടക്കുന്നത് ഇങ്ങനെ.…

Web Desk
Posted on July 09, 2019, 10:19 am

ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിന് മഴഭീഷണി നിലനില്‍ക്കുന്നു. മത്സരം നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്ത് കളി മുടങ്ങിയാല്‍ അത് അടുത്ത ദിവസം നടത്തും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ഐസിസി. എന്നാല്‍, ഇവിടെ റിസര്‍വ് ദിനത്തിലും കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയതിന്റെ അടിസ്ഥാനത്തിലാണിത്.

ടോസിനു ശേഷം മഴ പെയ്താല്‍ കളിയുടെ ബാക്കി റിസര്‍വ് ദിവസത്തില്‍ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ലെന്ന് ചുരുക്കം. ഇനി രണ്ടാം ദിവസവും മഴപെയ്താല്‍ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. അങ്ങനെയെങ്കില്‍, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും.

മഴമൂലം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന ലോകകപ്പെന്ന ചീത്തപ്പേര് ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പല മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചത് ചില ടീമുകളുടെ മുന്നേറ്റത്തെപ്പോലും ബാധിക്കുകയും ചെയ്തു. 1999 ലോകകപ്പില്‍ ഇന്ത്യഇംഗ്ലണ്ട് മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

You May Also Like This: