Friday
22 Nov 2019

ഷമി ഹാട്രിക് നേടുന്നതിന് മുമ്പ് ധോണി പറഞ്ഞത്…!

By: Web Desk | Monday 24 June 2019 10:23 AM IST


സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ തോല്‍വിയിലേക്ക് പോയ ഇന്ത്യന്‍ ടീമിനെ രക്ഷിച്ചത് ബൗളരമാരാണ്. അതില്‍ നിര്‍ണായകമായത് മുഹമ്മദ് ഷമിയുടെ ബൗളിങ്ങാണ്. മത്സരത്തില്‍ ഷമി ഹാട്രിക് വിക്കറ്റ് നേടി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. എന്നാല്‍, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ നിര്‍ദ്ദേശം ഹാട്രിക് വിക്കറ്റ് നേട്ടത്തില്‍ നിര്‍ണായക ഘടകമായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷമി.

ധോണി നിര്‍ദ്ദേശിച്ചത് യോര്‍ക്കറുകള്‍ എറിയാനായിരുന്നു. ഈ അവസരത്തില്‍ ഒരുതരത്തിലും പന്ത് മാറ്റരുതെന്ന് പറഞ്ഞു. ഹാട്രിക് നേടാനുള്ള സുവര്‍ണാവസരമാണെന്നും ധോണി പറഞ്ഞു. നീ എന്താണോ ചെയ്തത് അത് തുടരാന്‍ അദ്ദേഹം ആവര്‍ത്തിച്ചു. അത് നടപ്പാക്കിയെന്നും ഷമി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ലോകകപ്പില്‍ ഇന്ത്യയെ ഞട്ടിക്കുന്ന പോരാട്ടവീര്യമാണ് അഫ്ഗാനിസ്താന്‍ പുറത്തെടുത്തത്. ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയ അവര്‍ അട്ടിമറി സാധ്യത ഉയര്‍ത്തിയ ശേഷമാണ് കീഴടങ്ങിയത്. അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഷമി എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മുഹമ്മദ് നബി അര്‍ധ ശതകം തികച്ചു. മൂന്നാം പന്തില്‍ മുഹമ്മദ് നബിയെ ഷമി മടക്കി. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലമിനെയും മുജീബുര്‍ റഹ്മാനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഷമി സ്വന്തം പേരില്‍ കുറിച്ചു. ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്.

You May Also Like This:

Related News