കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കിയതിന്റെ പേരിൽ തൊഴിൽ ചെയ്ത കൂലി നൽകുന്നതിനു സർക്കാരിന് ബാധ്യത ഇല്ല എന്ന് പറയുന്ന വകുപ്പ് മന്ത്രി ഇടതുപക്ഷ നയത്തിന് വിരുദ്ധമായ നയമാണ് സ്വീകരിക്കുന്നതെന്നു എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എഐടിയുസി നേതൃത്വത്തിൽ നടന്ന കെഎസ്ആര്‍ടിസി ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എഐടിയുസി ജില്ലാ ട്രഷറർ ബി മോഹൻദാസ്, വൈസ് പ്രസിഡന്റ് അയത്തിൽ സോമൻ, ട്രാൻസ്പോർട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം ടി ശ്രീലാൽ, ജില്ലാ സെക്രട്ടറി കെ ആർ രതീഷ്കുമാർ നേതാക്കളായ കല്ലട പി സോമൻ, എ സുരേഷ്കുമാർ, എസ് ശിവകുമാർ, ജി ജയപ്രകാശ്, എൽ ശശിധരൻ, കെ ജാക്ക്സൺ എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണ്ണയ്ക്കും ഇ മുബാറക്, കെ ആർ കമൽരാജ്, കെ ജി ശിവകുമാർ, പി പ്രശാന്തൻ, ജോബിൻ ജോയ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.