അത്യാവശ്യമില്ലാത്ത സാഹചര്യത്തിൽ ജനങ്ങൾ വീട്ടിലിരിക്കുക എന്നതാണ് ലോക് ഡൗൺ എന്നതുതൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അവശ്യ സേവനങ്ങൾക്കായി പുറത്തുപോകാൻ കഴിയും. അധികൃതർ ആവശ്യപ്പെട്ടാൽ അത്യാവശ്യ കാര്യങ്ങൾക്കാണ് പുറത്ത് പോകുന്നതെന്ന് ബോധ്യപ്പെടുത്താനും കഴിയണം. എന്നാൽ കൊറോണ ബാധയെ തുടർന്ന് പൂർണമായ ലോക്ഡൗൺ ( ബ്ലാങ്കറ്റ് ലോക്ക്ഡൗൺ) അല്ല സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഇപ്പോൾ ട്രെയിൻ സർവീസുകൾ, മെട്രോ, ഇന്റർ സിറ്റി, ഇന്റർ സ്റ്റേറ്റ് ബസ് സർവീസുകൾ, ആഭ്യന്തര വിമാനസർവീസുകൾ എന്നിവയാണ് റദ്ദാക്കിയിട്ടുള്ളത്.
1. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ
2. പൊലീസ്, അഗ്നിശമന സേനാ വിഭാഗം
3. പലവ്യഞ്ജന സ്റ്റോറുകൾ, റേഷൻ കടകൾ, ന്യായ വില കടകൾ
4. അത്യവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇ‑കൊമേഴ്സ് പ്ലാറ്റ് ഫോമുകൾ
5. കുടിവെള്ളം, വൈദ്യുതി ഉൾപ്പടെയുള്ള മുൻസിപ്പൽ സേവനങ്ങൾ
6. മാധ്യമങ്ങൾ (അച്ചടി, ഇലക്ട്രോണിക്)
7. എടിഎമ്മുകൾ ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങൾ
8. പാൽ വിതരണം, മറ്റ് ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ
9. സർക്കാരുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ
10. പാഴ്സലുകളായി ഭക്ഷണം വിൽക്കുന്ന കടകൾ
ഡൽഹി, പൂനെ, മുംബൈ എന്നിവിടങ്ങളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നത് ശിക്ഷാർഹമാണ്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് ശിക്ഷാർഹമാണ്. ഇത് ലംഘിച്ചാൽ ഒരു മാസം വരെ തടവും 200 രൂപ മുതൽ 1000 രൂപ വരെ പിഴ ഇടാക്കാനും കഴിയും. ചില സാഹചര്യങ്ങളിൽ രണ്ടും ഒരുമിച്ച് ഈടാക്കും.
മാധ്യമ സ്ഥാപനങ്ങൾ, ആശുപത്രികൾ, ലാബുകൾ, പാൽ സംസ്കരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ സ്ഥലങ്ങളിൽ പോകാൻ കഴിയും.
അത്യാവശ്യ ഘട്ടങ്ങളിൽ സ്വന്തം വാഹനം ഉപയോഗിക്കാൻ കഴിയും. ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് വാഹനം ഉപയോഗിക്കാം.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.