വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ കുറച്ച് നാള് മുന്‍പ് ചില മാധ്യമങ്ങളിലൂടെ പ്ലാവില്‍ പേരക്ക കായ്ക്കുന്ന കാഴ്ചയാണ് കണ്ടത്. കോഴിക്കോട്ടെ മുക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവം നടന്നത്. എന്നാല്‍ എന്താണ് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലുള്ള യാഥാര്‍ത്ഥ്യം എന്നുള്ളതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്ലാവില്‍ കായ്ച പേരക്കയ്ക്ക് പിന്നിലുള്ള തട്ടിപ്പ് പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് ട്രിക്ക്സ് ബൈ ഫാസില്‍ ബഷീര്‍ എന്ന യൂട്യൂബര്‍.
പേരക്ക അടര്‍ത്തിയെടുത്ത ശേഷം അതിന്റെ മുകള്‍ ഭാഗത്ത് ഒരു ചെറിയ ദ്വാരം തുരന്ന് ലേശം പശ പുരട്ടി പ്ലാവിലോ മാവിലോ ഒട്ടിക്കുകയാണ് ട്രിക്ക്. ഇത്തരത്തില്‍ എളുപ്പത്തില്‍ കാഴ്ചക്കാരെ പറ്റിക്കാന്‍ സാധിക്കും. ജനിതക പരമായി ഒരുപാട് വ്യത്യാസമുള്ള വൃക്ഷങ്ങളാണ് പ്ലാവും പേരയും. ആളുകളെ രസിപ്പിക്കുന്നതിന് വേണ്ടി കൗതുകകരമായ പ്രവര്‍ത്തി മാത്രമാണ് അവിടെ സംഭവിച്ചിരിക്കുന്നത്. അതേസമയം ഗ്രാഫ്റ്റിങ് എന്നി വിദ്യകള്‍ കൊണ്ട് ഇത്തരത്തില്‍ മാവിലും പ്ലവിലും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തരം തട്ടിപ്പിന് പിന്നിലെ സത്യം എന്തെന്ന് അറിയാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്.
ENGLISH SUMMARY:What is the reality in gauva news
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.