May 28, 2023 Sunday

Related news

April 8, 2023
March 2, 2023
February 27, 2023
January 23, 2023
September 7, 2022
April 16, 2022
April 11, 2022
April 11, 2022
February 7, 2022
January 12, 2022

അമിത് ഷായുടെ കാര്‍ബണ്‍ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയാണ് ബിസിസിഐ സെക്രട്ടറിയാവാന്‍ ജയ് ഷായ്ക്കുള്ളത്: കനയ്യ കുമാർ

Janayugom Webdesk
ന്യൂഡൽഹി
January 11, 2020 7:14 pm

ജെഎൻയു വിദ്യാർത്ഥികളുടെ യോഗ്യത ചോദ്യം ചെയ്യുന്നവർ ബിസിസിഐയുടെ സെക്രട്ടറിയാവാന്‍ മകനുള്ള യോഗ്യതയെന്താണെന്നും വ്യക്തമാക്കണമെന്ന് സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാർ. ജെഎന്‍യുവില്‍ പഠിക്കാനെത്തുന്നവരുടെ യോഗ്യതയെക്കുറിച്ചുള്ള അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു കനയ്യ.

അമിത് ഷായുടെ കാര്‍ബണ്‍ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയാണ് ബിസിസിഐ സെക്രട്ടറിയാവാന്‍ നിങ്ങളുടെ മകനുള്ളത്? എങ്ങനെയാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതെന്നും കനയ്യ ചോദിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ യോഗ്യതയെന്താണെന്ന് അമിത് ഷാ ചോദിച്ചതാണ് കനയ്യ കുമാറിനെ ചൊടിപ്പിച്ചത്. വൈദ്യുതി പോലും കടന്നുചെല്ലാത്ത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറെ വെല്ലുവിളികള്‍ പിന്തള്ളിയാണ് ജെഎന്‍യുവിന്റെ പ്രവേശന പരീക്ഷകള്‍ പാസാകുന്നത്. ഇത്തരം വിദ്യാര്‍ഥികളുടെ യോഗ്യതയാണ് അവര്‍ ചോദ്യം ചെയ്യുന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. മറുപടി നല്‍കാന്‍ മാത്രമല്ല ചോദിക്കാന്‍ കൂടി ജെഎന്‍യു പഠിപ്പിക്കുന്നതാണ് സര്‍ക്കാരിന് സര്‍വ്വകലാശാലയോടുള്ള പ്രശ്നമെന്നും കനയ്യ കുമാര്‍ പറഞ്ഞു. സിറ്റിസണ്‍സ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കനയ്യ.

Eng­lish sum­ma­ry: What mer­it does your son have to be bcci sec­re­tary says Kan­haiya to shah

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.