കുട്ടികള്‍ ഇന്റര്‍നെറ്റില്‍ ‘സെക്‌സ്’ എന്ന് തിരയുന്നത് കണ്ടാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യണം?

Web Desk
Posted on October 05, 2019, 5:26 pm

ഏതൊരു കാര്യത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അത്തരത്തില്‍ ഒരുപാട് ഗുണങ്ങളും ഒരുപാട് ദോഷങ്ങളും ഉള്ള ഒന്നാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റ് എന്നത് ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് അപരിചിതമല്ല. അവരുടെ ലോകം തന്നെ അതാണ്. കുട്ടികളുടെ വളര്‍ച്ചയുടെ ഭാഗമായി ഇന്റര്‍നെറ്റും അവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. കുട്ടികളില്‍ സ്വാഭാവികമായും ഉടലെടുക്കുന്ന ഒന്നാണ് സംശയങ്ങള്‍. അവ ദൂരീകരിക്കാന്‍ അവര്‍ക്ക് മുന്നില്‍ വിശാലമായ ഇന്റര്‍നെറ്റ് ലോകവും ഉണ്ട്. പഠന സംബന്ധമായോ അല്ലാതെയോ ഉള്ള സംശയങ്ങള്‍ മുതിര്‍ന്നവരോട് ചോദിക്കാതെ അവര്‍ ഗൂഗിള്‍ ചെയ്ത് സ്വന്തമായി കണ്ടെത്തും. അത്തരത്തിലൂടെ പല കുഴികളിലും അവര്‍ ചെന്ന് ചാടും. ഇത്തരത്തില്‍ ചെറിയ പ്രായത്തിലുള്ള ഒരു കുട്ടി സെക്‌സ് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മനശാസ്ത്രജ്ഞയായ ഡോക്ടര്‍ നീറ്റ ജോസഫ്.