ദുരിതാശ്വാസ ധനസഹായം ലഭിക്കാന്‍ എന്തെല്ലാം വേണം? മറുപടി നേരിട്ട് നല്‍കി മുഖ്യമന്ത്രി

Web Desk
Posted on August 25, 2019, 9:00 pm

തിരുവനന്തപുരം: പ്രളയത്തിനു ശേഷം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി എവിടെ അപേഷിക്കണം എന്നും നടപടി ക്രമങ്ങള്‍ എങ്ങനെയെന്നും ഉള്ള ചോദ്യം പലരും ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ക്കുള്ള മറുപടി നേരിട്ട് അറിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.  ദുരിതാശ്വാസ ധനസഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ലെന്നും റവന്യൂ പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി നല്‍കുകയേ വേണ്ടൂ, തഹസില്‍ദാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ക്ലെയിം അതാത് പഞ്ചായത്ത് വാര്‍ഡിലെ സര്‍വേ ടീമിന് നല്‍കും. അവര്‍ സര്‍വേ നടത്തിയ ശേഷമാകും തീരുമാനമെടുക്കുക. സെപ്റ്റംബര്‍ ഏഴിനകം അടിയന്തര ധനസഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനകളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO