Monday
24 Jun 2019

ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിച്ചാല്‍ എന്താണ് കുഴപ്പം

By: Web Desk | Thursday 4 April 2019 1:17 PM IST


ഗര്‍ഭാവസ്ഥയിലിരിക്കുന്ന സ്ത്രീകള്‍ കൈതച്ചക്ക അല്ലെങ്കില്‍ പൈനാപ്പിള്‍ കഴിക്കുന്നത് മുതിര്‍ന്നവര്‍ വിലക്കാറുണ്ട്. അത് ഒരു അന്ധവിശ്വാസമാണെന്നു കരുതി തഴയുന്ന യുവതലമുറയും കുറവല്ല. ആരോഗ്യകാര്യത്തില്‍ പണ്ടുള്ളവര്‍ പറയുന്ന ചില കാര്യങ്ങള്‍ക്ക് നാം കാതുകൊടുക്കേണ്ടതുണ്ട്. എന്തെന്നാല്‍ അന്വേഷണത്തിന് വിധേയമാക്കിയപ്പോള്‍ ഇതിനെല്ലാം പന്നില്‍ ശാസ്ത്രീയ വശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടൈന്നതാണ് കാര്യം. പക്ഷെ എല്ലാക്കാര്യത്തിലും അതിന്റേതായ നല്ല വശങ്ങളും ചീത്തവശങ്ങളുമുണ്ട്.

പൈനാപ്പിളില്‍ അടങ്ങിയ ബ്രോമിലെയ്ന്‍ പ്രോട്ടീനെ വിഘടിക്കാന്‍ ശേഷിയുള്ള എന്‍സൈം ആണ്. അതിനാല്‍ പൈനാപ്പിള്‍ അബോര്‍ഷന്‍ ഉണ്ടാക്കുന്നു എന്ന് സമൂഹം മിഥ്യാധാരണ പുലര്‍ത്തുന്നു. ഈ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഒഴിവാക്കണമെന്ന് ഡോക്ടേഴ്‌സ് ശിപാര്‍ശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ന്‍ cervix നെ ബലഹീനമാക്കാനും ഗര്‍ഭാശയത്തിന് ചലനങ്ങള്‍ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ ഒഴിവാക്കുന്നതാണുത്തമം. അതിനുശേഷം മിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു. പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളര്‍ച്ച മാറ്റാന്‍ സഹായകം. അതുപോലെ ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്‌സ് ഗര്‍ഭണികള്‍ക്ക് എട്ട്, ഒമ്പത് മാസങ്ങളില്‍ പൈനാപ്പിള്‍ ധാരാളമായി കഴിക്കാനുള്ള ഉപദേശംപോലും നല്‍കാറുണ്ട്.

Related News