Web Desk

വാഷിംങ്ടണ്‍

July 25, 2021, 11:52 am

2019ൽ പെഗാസസ് ചോർത്തിയത് ലോകമെമ്പാടുമുള്ള 1,400 ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍: വാട്‌സ്ആപ്പ്

Janayugom Online

2019ൽ പെഗാസസ് ചോർത്തിയത് ലോകമെമ്പാടുമുള്ള 1,400 ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങളെന്ന് വാട്സാപ്പ് സിഇഒ വിൽ കാത്ത്കാർട്ട്. ഉന്നത നേതാക്കള്‍, സർക്കാർ ഉദ്യോഗസ്ഥര്‍ മറ്റ് മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ  1,400ഓളം പേർ 2019ലെ പെഗാസസ് ആക്രമണത്തിനിരയായിരുന്നുവെന്ന് വിൽ കാത്ത്കാർട്ട് വെളിപ്പെടുത്തി. യുഎസ് സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഉയർന്ന പദവികളിൽ ഇരിക്കുന്നവരുടെ വിവരങ്ങളും ചോർത്തപ്പെട്ടതായി വാട്സാപ്പ് സിഇഒ സ്ഥിരീകരിച്ചു.

2019ൽ വാട്സാപ്പ് പെഗാസസിനെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് ഇപ്പോൾ ഫോർബിഡൺ സ്റ്റോറീസ് പുറത്ത് വിട്ട കാര്യങ്ങള്‍. ഇരയാക്കപ്പെട്ട പലരും നിരീക്ഷണത്തലാക്കപ്പെടേണ്ടതായ ഒരു സാഹചര്യവും ഇല്ലായിരുന്നു. ഇന്റര്‍നെറ്റിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താനുള്ള മുന്നറിയിപ്പാണ് ഇതെന്നും മൊബൈൽ ഫോണുകൾ എല്ലാവർക്കും സുരക്ഷിതമല്ലെങ്കിൽ അത് ആർക്കും സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം,പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണം ആവിശ്യപ്പെട്ട് സുപ്രിംകോടതില്‍ ഹര്‍ജി. കോടതിയുടെ മേല്‍ന്നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ അഭിഭാഷകനായ എം.എൽ. ശർമ ഇതേ ആവിശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ ഫോൺ ചോർത്തൽ നിഷേധിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസിന്റെ ഹർജിയിൽ പറയുന്നു. ആരോപണങ്ങൾ കേന്ദ്രം സമ്മതിച്ചിട്ടുമില്ല.

ഗൗരവമുള്ള ആരോപണമായിട്ടും അന്വേഷണത്തിന് കേന്ദ്രസർക്കാർ താത്പര്യം കാണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. ദി വയർ അടക്കമുള്ള മാധ്യമങ്ങള്‍ വര്‍ത്ത പുറത്ത് വിട്ടത്. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം.
Eng­lish sum­ma­ry: WhataApp CEO on pega­sus Phone Tapping
You may also like this video: