അഫ്ഗാനില്‍ വാട്ട്സ് ആപ്പിന് വിലക്ക്

കാബൂള്‍:
അഫ്ഗാനിസ്ഥാനില്‍ വാട്ട്സ്ആപ്പിന് താത്കാലിക വിലക്ക്. സുരഷാ പ്രശ്നം ചൂണ്ടിക്കാണിച്ചാണ് അഫ്ഗാന് സുരക്ഷാ ഡയറക്ടറേറ്റും രഹസ്യാന്വോഷണ വിഭാഗവും വാട്ട്സ്ആപ്പ് വിലക്കാന്‍ ആവശ്യപ്പെട്ടത്.
എല്ലാ സ്വാകാര്യ ടെലികോം കമ്പനികളോടും വാട്ട്സ് ആപ്, ടെലഗ്രാം തുടങ്ങിയ മെസേജിങ്ങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ അഫ്ഗാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ വിനിമയ വിഭാഗം അറിയിച്ചു.
വെള്ളിയാഴ്ച വരെയും ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സലാം ടെലികോം കമ്പനി ഇവയുടെ സേവനങ്ങള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിട്ടുണ്ട്. വാട്ട്സ് ആപിന് ഏര്‍പ്പെടുത്തിയ വിലക്ക് ആവിഷ്കാര സ്വതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ഇത്തരത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയാനും ഇവര്‍ മടിക്കില്ലെന്നും എന്‍എഐ സംഘടന വക്താവ് ആരോപിച്ചു.