പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു. പുതിയ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് കമ്പിനി അറിയിച്ചു. പുതിയ മാറ്റത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് നടപടി ക്രമത്തില്‍ മാറ്റം വരുത്തിയതെന്നും കമ്പിനി അറിയിച്ചു.
വ്യക്തികളുടെ സ്വകാര്യസന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ്പ് കമ്പിനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തന്നെ തുടരും.
കമ്പിനിയുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സാപ്പ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വൻ പ്രതിഷേധത്തിനിടയാക്കിയത്.ആളുകള്‍ വ്യാപകമായി വാട്സാപ്പ് ഡിലീറ്റ് ചെയ്യാനും മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പുതിയ നയം തല്ക്കാലം നടപ്പാക്കിലെന്ന് കമ്പിനി അറിയിച്ചത്.
ENGLISH SUMMARY: whats app extended the private policy
YOU MAY ALSO LIKE THIS VIDEO