ഉപയോക്താക്കളെ ഹാപ്പിയാക്കാന്‍ ആ പ്രശ്‌നവും വാട്‌സ്ആപ്പ് പരിഹരിക്കുന്നു

Web Desk
Posted on October 06, 2019, 4:28 pm

ജനപ്രിയ മെസ്സേജിംഗ് ആപ്പായ വാട്സാപ്പില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാനൊരുങ്ങി കമ്പനി. ഇടക്കാലത്ത് വാട്സാപ്പ് ഉപയോക്താക്കള്‍ നേരിട്ട പ്രശ്നങ്ങളിലൊന്നായിരുന്നു  അബന്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ആക്കാന്‍ കഴിയില്ലാ  എന്നത്. എന്നാല്‍ ഈ അടുത്തകാലത്തായി ഇതിനും അവര്‍ വഴികണ്ടെത്തിയിരുന്നു. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ക്ഷന്‍ നല്‍കിയാല്‍ മെസ്സേജ് മാച്ച് കളയാവുന്നതാണ്. എന്നാലും യു ഡിലീറ്റ് ദിസ് മെസ്സേജ് എന്നൊരു നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കും.

ഇതിനൊരു പരിഹാരമാണ് വാട്സാപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.  അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലുള്ളത്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവില്‍ സമാനമായ സംവിധാനമുണ്ട്. നിലവില്‍ വാട്‌സാപ്പില്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഓപ്ഷനില്‍ മായ്ച്ചാല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള്‍ അതു ഡിലീറ്റ് ചെയ്തു എന്ന അറിയിപ്പു വരാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റില്‍ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകള്‍ വൈകാതെ പ്രാബല്യത്തിലാകും.