പുതിയ രണ്ട് മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

Web Desk
Posted on April 02, 2019, 11:13 am

വ്യാജവാര്‍ത്തകളുടേയും അനാവശ്യപോസ്റ്റുകളുടെയും  പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ പുതിയ രണ്ട് മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകള്‍. ഒരാള്‍ക്കു അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാന്‍ ഫോര്‍വേഡിങ് ഇന്‍ഫോ സഹായിക്കും. ഇതിനായി മെസേജില്‍ ക്ലിക്ക് ചെയ്യണം. ശേഷം മുകളില്‍ കാണുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞടുത്താല്‍ ഇത് മനസിലാക്കാന്‍ സാധിക്കുന്നതാണ്. അതേസമയം മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല.

നാലു തവണയില്‍ കൂടുതല്‍ പങ്കു വക്കുന്ന സന്ദേശങ്ങളുടെ മുകളില്‍ ഈ ലേബല്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മെസേജ് വലിയ തോതില്‍ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്ന അപ്ഡേഷനില്‍ ലഭിക്കുന്നത്.