അപകടം പതിയിരിക്കുന്ന വാട്സ്ആപ്പ് കോള്‍; തല പുകഞ്ഞ് അധികൃതര്‍

Web Desk
Posted on May 14, 2019, 12:09 pm

വാട്ട്‌സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലൂടെ ഹാക്കറന്മാര്‍ക്ക് നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. ഇസ്രായലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍ എസ് ഒയാണ് ഈ വിവരം പുറത്തുവിട്ടത്.  ഗുരുതര വീഴ്ചയാണിതെന്ന് വാട്സ്ആപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് 1.5 ബില്യണ്‍ ഉപഭോക്താക്കളോട് വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാട്ട്‌സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലൂടെയാണ് ഹാക്കര്‍മാര്‍ ഫോണുകളില്‍ നുഴഞ്ഞു കയറുക.  വോയിസ് കോളുകള്‍ എടുത്തില്ലെങ്കില്‍ കൂടിയും നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. കോള്‍ വന്ന ഉടനെ ലോഗില്‍ നിന്നും കോള്‍ ഡീറ്റയില്‍സ്  അപ്രത്യക്ഷമാകും എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ഇത്തരം ഹാക്കിംഗ് കോളുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലോഗില്‍ കാണാന്‍ സാധിക്കുകയുമില്ല.

ഹാക്കിംഗിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വാട്ട്‌സാപ്പ് അധികൃതര്‍. അഥിനു മുന്നോടിയായാണ് എല്ലാ ഉപഭോക്താക്കളോടും ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.