ഏറെക്കാലമായി കാത്തിരിക്കുന്ന വാട്സ് ആപ്പ് ഡാർക്ക് മോഡ് ഫീച്ചർ ഇനിമുതൽ എല്ലാ ആൻഡ്രോയിഡ് ഐഫോൺ ഉപഭോക്താക്കൾക്കും ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഉപഭോക്താക്കൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം. ഒരു വർഷത്തെ പരീക്ഷണത്തിനു ശേഷമാണ് എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത്. ഘട്ടം ഘട്ടമായാണ് ഇത് ലഭ്യമാകുക.
മൊബൈലിൽ നിന്നുള്ള അധിക വെളിച്ചം കണ്ണുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നതിനെ തുടർന്നാണ് ഡാർക്ക് മോഡ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക് മോഡ് ആക്ടീവ് ചെയ്യുന്നതോടെ സ്ക്രീനിന്റെ തെളിച്ചം കുറച്ച് ദൃശ്യതീവ്രത മെച്ചപ്പെടുത്തുന്നു. പൂർണമായും കറുത്ത നിറത്തിലല്ലാതെ ഒരു പ്രത്യേക ഇരുണ്ട ചാരനിറത്തിലുള്ള പശ്ചാത്തലമാണ് ഈ ഫീച്ചറിൽ ലഭ്യമാകുക എന്ന് വാട്സ് ആപ്പ് പറയുന്നു.
ആൻഡ്രോയിഡിൽ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കേണ്ട വിധം:
1. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും വാട്സാപ്പിന്റെ ഏറ്റവും പുതിയ വെർഷനായ 2.20.64 ഡൗൺലോഡ് ചെയ്യുക
2. ഇത് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം മൂന്ന് ഡോട്ട് മെനുവിൽ അമർത്തി സെറ്റിംഗ്സ് സെലക്ട് ചെയ്യുക
3. ചാറ്റ് സെറ്റിംഗ്സിലേയ്ക്ക് പോകുന്നതിനായി ’ ചാറ്റ് മെനുവിൽ അമർത്തു
4. തീം എന്ന മെനുവിൽ അമർത്തു
5. ഡാർക്ക് എന്ന ഒപ്ഷന്‍ അമർത്തുക ഇതിൽ അമർത്തുമ്പോൾ ആപ്പ് ലൈറ്റ് മോഡിൽ നിന്നും ഡാർക്ക് മോഡിലേയ്ക്ക് മാറും
*ആപ്പിൾ ഫോണുകളിൽ ആപ്പ് സ്റ്റോറിൽ നിന്നും ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഡൗൺലോഡ് ചെയ്ത് സെറ്റിംഗ്സിൽ ഡിസ്‌പ്ലേ ആന്റ് ബ്രൈറ്റ്നെസ്സ് ഒപ്ഷനിലാണ് പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാക്കേണ്ടത്.
English Summary: WhatsApp Dark Mode new version.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.