20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 4, 2025
January 1, 2025
December 2, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
October 2, 2024
September 26, 2024
August 9, 2024

വാട്ട്സ് ആപ്പ് 22 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2021 8:03 pm

സെപ്റ്റംബര്‍ മാസത്തില്‍ 22 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി വാട്ട്സ് ആപ്പ്. ഇന്നലെ പുറത്തുവിട്ട പ്രതിമാസ സുതാര്യതാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
പുതിയ ഐടി നിയമപ്രകാരം നിയമിച്ച ഗ്രീവന്‍സ് ഓഫീസര്‍ക്ക് 309 പരാതികള്‍ ലഭിച്ചതായും ഇതില്‍ അന്വേഷണം നടത്തി 50 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി. 

ഗൂഗിള്‍ സെപ്റ്റംബര്‍ മാസത്തില്‍ 76,967 ഉള്ളടക്കങ്ങള്‍ നീക്കംചെയ്തിട്ടുണ്ട്. ആകെ 29,842 പരാതികളാണ് ലഭിച്ചത്. ഗൂഗിളിന്റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ 4.50 ലക്ഷം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായും പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
eng­lish summary;WhatsApp delet­ed 22 lakh accounts
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.