ഇക്കാര്യങ്ങൾ ഉടൻ തന്നെ ചെയ്തില്ലെങ്കിൽ ഏതു നിമിഷവും നിങ്ങളുടെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെടാം! മുന്നറിയിപ്പ്

Web Desk

തിരുവനന്തപുരം

Posted on August 02, 2020, 6:29 pm

സജീവമായി ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യല്‍ മീഡിയയില്‍ ഒന്നാണ് വാട്ട്‌സാപ്പ്. എന്നാല്‍ സമീപ കാലത്തായി സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലെ സ്വകാര്യതയും സുരക്ഷിതത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ്. ഈ ഒരു അവസരത്തിലാണ് വാട്ട്‌സാപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് വ്യാപകമായതായി പരാതിവന്നതിനെ തുടര്‍ന്നാണ് അകൗണ്ട് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് കേരളാ പൊലീസിന്റെ സൈബര്‍ഡോം ആവശ്യപ്പെടുന്നത്. വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ സെക്യൂരിറ്റി പിന്‍ നമ്പര്‍ കൂടി നല്‍കികൊണ്ട് അകൗണ്ട് ഓതന്റിക്കേറ്റ് ചെയ്യണം. ഇതിന് പുറമെ ഇമെയില്‍ ഐഡിയും ഓതെന്റികേഷന് വേണ്ടി ഉപയോഗിക്കുകയാണ് എങ്കില്‍ നിങ്ങളുടെ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാനാകും എന്ന നിര്‍ദ്ദേശമാണ് പ്രധാനമായും നല്‍കുന്നത്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

വാട്‌സാപ്പിന്റെ സെറ്റിങ്‌സില്‍ ചെന്ന് അകൗണ്ടില്‍ തുറന്ന് അതില്‍ മൂന്നാമതായി കാണുന്ന 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.എന്നിട്ട് 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യുക. വാട്‌സ്ആപ്പ് ആവശ്യപ്പെടുന്നത്‌പോലെ ആദ്യം ആറ് ഡിജിറ്റുള്ള പിന്‍ നല്‍കുക. അത് ഒരു തവണ കൂടി ആവര്‍ത്തിക്കുന്നതോടെ പിന്‍ പൂര്‍ത്തിയായിരിയ്ക്കുന്നു. നിങ്ങളുടെ പേഴ്സണല്‍ ഇമെയില്‍ ഐഡി നല്‍കാനാണ് ചോദിക്കുക. രണ്ട് തവണയായി ഇമെയില്‍ ഐഡിയും നല്‍കുന്നതോടെ വാട്‌സ്ആപ്പ് 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയായി.

you may also like this video