ലോക്ക് ഡൗണ്‍ കാരണം മൊബൈല്‍ ഡറ്റാ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ സമയം വെട്ടിക്കുറച്ചു. വീഡിയോയ്ക്ക് ഡാറ്റ കൂടുതല്‍ വേണമെന്നതിനാലാണ് വാട്ട്സാപ്പ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നേരത്തേ 30 സെക്കന്റായിരുന്ന വീഡിയോയുടെ ദൈര്‍ഘ്യം ഇപ്പോള്‍ 15 സെക്കന്റായാണ് കുറച്ചത്.
ലോക്ക് ഡൗണും വര്‍ക്ക് ഫ്രം ഹോമും ഉള്ളതിനാല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലം കഴിയും വരെ എച്ച്ഡി(ഹൈ ഡെഫിനിഷൻ), അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോകൾ നൽകില്ലന്ന് നെറ്റ്ഫ്ലിക്സ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ടിക്ടോക്, സോണി, ഹോട്സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, വയകോം18, എംഎക്സ് പ്ലേയർ, സീ, തുടങ്ങിയ വിഡിയോ സ്ട്രീമിങ് കമ്പനികൾ അറിയിച്ചിട്ടുണ്ട്.
English Summary: Whats App reduced video status time.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.