Web Desk

ഗാസ

May 25, 2021, 9:01 pm

ഗാസയില്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് സേവനങ്ങള്‍ക്ക് വിലക്ക്

Janayugom Online

വെടിനിര്‍ത്തലിന് ശേഷവും പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ഗാസ മുനമ്പിലെ നിരവധി പലസ്തീനിയൻ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് സേവനങ്ങള്‍ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗാസയിലെ 17 മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെ അല്‍ജസീറയിലെ നാല് മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ കൂടി വിലക്കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പതിനൊന്ന് ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും കനത്ത നഷ്ടങ്ങളാണുണ്ടായത്. ഗാസയിലെ അല്‍ജസീറ, അമേരിക്കൻ വാര്‍ത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇസ്രയേല്‍ സെെന്യം ബോംബാക്രമണം നടത്തിയത് വാര്‍ത്തയായിരുന്നു.

Eng­lish summary;WhatsApp ser­vices banned by jour­nal­ists in Gaza

You may also like this video;