October 7, 2022 Friday

Related news

June 20, 2022
January 2, 2022
July 28, 2021
July 28, 2021
July 19, 2021
March 19, 2021
March 1, 2021
February 19, 2021
January 20, 2021
January 17, 2021

പുതിയ ഫീച്ചറില്‍ ഞെട്ടിച്ച് വാട്സ്ആപ്പ്: സ്വകാര്യ മെസേജുകള്‍ സംരക്ഷിക്കപ്പെടും

Janayugom Webdesk
July 28, 2021 8:27 pm

പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് വീണ്ടും അപ്ഡേഷന്‍ ആയി. ചാറ്റുകൾക്ക് കൂടുതൽ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ് വാട്സ്ആപ്പില്‍ അപ്ഡേറ്റായത്. എത്രതന്നെ പുതിയ മെസേജുകള്‍ വന്നാലും ആര്‍ക്കൈവ് മെസേജുകള്‍ നഷ്ടപ്പെടാതെ നിലനിര്‍ത്തുന്നതാണ് പുതിയ സംവിധാനം. ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ക്കായി വാട്സ്ആപ്പ് പുതിയ സെറ്റിങ്ങുകള്‍തന്നെ തയ്യാറാക്കുന്നുണ്ട്. ഉപയോക്താവിന് അവരുടെ ഇൻബോക്സിൽ കൂടുതൽ നിയന്ത്രണവും ആർക്കൈവുചെയ്ത ചാറ്റുകൾ ഇത് ഫോൾഡർ ഓർഗനൈസുചെയ്യുന്നതിനുള്ള  സൗകര്യവും പുത്തന്‍ സംവിധാനത്തിലുണ്ട്.

പുതിയ മെസേജ് വരുമ്പോൾ മെയിൻ ചാറ്റ് ലിസ്റ്റിലേക്ക് പോകുന്നതിന് പകരം ആർക്കൈവുചെയ്ത സന്ദേശങ്ങൾ ആ ഫോൾഡറിൽ തന്നെ നിർത്തണമെന്ന് നിരവധി ഉപഭോക്താക്കള്‍ ആവിശ്യപ്പെട്ടിരുന്നു. പുതിയ സംവിധാനത്തിലൂടെ ആക്കൈവ് ചെയ്ത് ചാറ്റുകളില്‍ തന്നെ മെസേജ് തുടരും. അപ്ഡേറ്റിന് മുമ്പ് ആർക്കൈവുചെയ്ത ചാറ്റുകൾ പഴയപടിയാക്കാനുള്ള ഓപ്ഷനും വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കും. ഫീച്ചർ ബീറ്റ പതിപ്പിൽ 2019ല്‍ ഇത് കണ്ടെത്തിയെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ചിരുന്നു.

Eng­lish Sum­ma­ry: What­sapp shocked by new fea­ture: Pri­vate mes­sages will be saved

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.