Web Desk

December 21, 2020, 12:22 pm

പുതിയ മാറ്റവുമായി വാട്സ്ആപ്പ്; വോയിസ്, വീഡിയോ കോളുകള്‍ ഇനി ലാപ്ടോപ്പിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലും

Janayugom Online

ജോലിക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്. സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള വോയിസ്, വീഡിയോ കോള്‍ സംവിധാനമാണ് വാട്സ്ആപ്പ് വെബ് വഴി ഒരുക്കുന്നത്. ഇനി മുതല്‍ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും സുഖമായി ഈ സംവിധാനം ലഭ്യമാകും. ബീറ്റ വേര്‍ഷനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

അതിനാല്‍ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും നിലവില്‍ ഈ സൗകര്യം ലഭിക്കുക. ഇത്തരത്തില്‍ പുതിയ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം എന്തെങ്കിലും പാളിച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹരിക്കുമെന്ന് WABetain­fo റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വാട്സ്ആപ്പ് വെബ് വോയിസ്, വീഡിയോ കോൾ സംവിധാനം ലഭ്യമായ ഉപയോക്താക്കൾക്ക് ചാറ്റ് ഹെഡിനടുത്തായി വാട്സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് ബട്ടണുകൾ പുതുതായി കാണാന്‍ കഴിയും. ക്ലിക്ക് ചെയ്യേണ്ട ഭാഗത്ത് ബീറ്റ ലേബലായാണ് തത്കാലം അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ കൈയിലെടുക്കാതെ ചാറ്റുകളും കോളുകളും ജോലി സമയങ്ങളില്‍ നിങ്ങള്‍ക്ക് വാട്സ്ആപ്പ് വെബ് വഴി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലൂടെ ചെയ്യാം. 2015ലും 2016ലും ആണ് വോയ്‌സ്, വീഡിയോ കോളിംഗ് ഫീച്ചറുകൾ വാസ്ആപ്പ് അവതരിപ്പിച്ചത്.

ENGLISH SUMMARY:WhatsApp with the lat­est change in video and voice call
You may also like this video