June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം; മെയ് 15 ശേഷവും അംഗീകരിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

By Janayugom Webdesk
February 23, 2021

പുതുതായി വാട്സാപ്പ് അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകൾ അംഗീകരിക്കാത്തവർക്ക് മെയ് 15 മുതൽ വാട്സാപ്പിൽ സന്ദേശങ്ങൾ ലഭിക്കുകയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുകയോ ഇല്ല. വ്യവസ്ഥകൾ അഗീകരിക്കാത്ത പക്ഷം അവരുടെ അക്കൗണ്ടുകൾ നിർജീവം (Inac­tive) എന്ന പട്ടികയിൽ ഉൾപ്പെടുത്തി മാറ്റിനിർത്തും.

അതെ സമയം വ്യവസ്ഥകൾ അംഗീകരിച്ചാൽ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാം .എന്നാൽ ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിഷ്ക്രിയമായിക്കിടന്നാല്‍ ആ അക്കൗണ്ട് സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.എന്നാൽ, ഈ സമയത്ത്, വാട്സ്ആപ്പിന്റെ പ്രവർത്തനം പരിമിതമായാവും ഉപഭോക്താവിന് ലഭ്യമാവുക. “കുറച്ച് സമയത്തേക്ക്, നിങ്ങൾക്ക് കോളുകളും നോട്ടിഫിക്കേഷനുകളും സ്വീകരിക്കാൻ കഴിയും, പക്ഷേ അപ്ലിക്കേഷനിൽ നിന്ന് സന്ദേശങ്ങൾ വായിക്കാനോ സന്ദേശങ്ങൾ അയയ്‌ക്കാനോ കഴിയില്ല, വാട്ട്‌സ്ആപ്പിന്റെ ഔദ്യോഗിക എഫ്എക്യു പേജിൽ പറയുന്നു.
കുറച്ച് ആഴ്ചക്കാലത്തേക്ക് വീഡിയോ വോയ്‌സ് കോള്‍ സേവനം ലഭ്യമാവും.

ജനുവരിയിലാണ് വാട്‌സാപ്പ് പുതിയ പോളിസി അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ലെന്നും വാട്‌സാപ്പില്‍ നിന്ന് പുറത്ത് പോവാമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം ആഗോളതലത്തില്‍ വലിയ കോലാഹലമുണ്ടാക്കിയിരുന്നു. എന്നാല്‍, ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പേമെന്റ് സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സേവനനയം പരിഷ്‌കരിച്ചത് എന്നും വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് പറയുന്നു.

മെയ് 15 ന് ശേഷമുള്ള ഈ 120 ദിവസ കാലാവധിക്കുള്ളിലും നിബന്ധനകൾ അംഗീകരിക്കാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടികൾ വാട്ട്‌സ്ആപ്പ് സ്വീകരിക്കും. വാട്ട്‌സ്ആപ്പ് ആ ഉപയോക്തൃ അക്കൗണ്ട് ഇല്ലാതാക്കും. ഈ അക്കൗണ്ടുകൾക്ക് അവരുടെ എല്ലാ വാട്ട്‌സ്ആപ്പ് ചാറ്റുകളും ഗ്രൂപ്പുകളും നഷ്‌ടപ്പെടും. അതിനുശേഷം അതേ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിച്ച് ആദ്യം മുതൽ എല്ലാം ആരംഭിക്കേണ്ടിവരും. പക്ഷേ അപ്പോഴും ആദ്യം പുതിയ സ്വകാര്യത നിബന്ധനകൾ അംഗീകരിക്കേണ്ടി വരും.

ആഗോള തലത്തില്‍ പ്രതിഷേധം കനത്തതോടെയാണ് പോളിസി നടപ്പിലാക്കുന്നത് ഫെബ്രുവരിയില്‍നിന്നു മേയ് മാസത്തിലേക്ക് നീട്ടിവെച്ചത്. അതിനിടെ എതിരാളികളായ ടെലഗ്രാം, സിഗ്നല്‍ പോലുള്ള സേവനങ്ങള്‍ ആളുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയതും വാട്‌സാപ്പിന് വെല്ലുവിളി സൃഷ്ടിച്ചു.. അതിനാൽ പുതിയ സ്വകാര്യതാ നയം യഥാർത്ഥത്തിൽ എന്താണ് മാറുന്നതെന്ന് വിശദീകരിക്കാൻ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെഭാഗമായി, വാട്ട്‌സ്ആപ്പ് ഇതിനകം സ്വന്തം സ്റ്റാറ്റസ് അപ്‌ഡേറ്റ് പേജ് വഴി അറിയിപ്പുകൾ നൽകിയിരുന്നു.
ENGLISH SUMMARY;WhatsApp’s new pri­va­cy pol­i­cy: What hap­pens if it is not approved after May 15?
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.