ഗുരുദാസ്പൂരില്‍ സണ്ണി ലിയോണി ലീഡ് ചെയ്യുന്നു! ആഹാ, എത്ര വോട്ടിനെന്ന് സണ്ണി, നാവുടക്കി അര്‍ണബ്‌

Web Desk
Posted on May 23, 2019, 3:31 pm

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിനെ സണ്ണി ലിയോണിയാക്കി റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സണ്ണി ലിയോണി ലീഡ് ചെയ്യുന്നു. ടിവി കണ്ടിരുന്നവരും കേട്ടിരുന്നവരും ഒന്നു ഞെട്ടി. സണ്ണി ലിയോണി മത്സരിച്ചോ. എന്തായാലും അര്‍ണബിന്‍റെ നാക്കുപിഴച്ചത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

പിന്നീട്, സണ്ണി ലിയോണി തന്നെ അര്‍ണബിന്‍റെ വാക്കുകള്‍ ഏറ്റെടുത്തു. ആഹാ എത്ര വോട്ടിനാണ് ലീഡ് ചെയ്യുന്നത് എന്നായിരുന്നു സണ്ണി ലിയോണിയുടെ ട്വീറ്റ്. ഏത് മണ്ഡലത്തില്‍ നിര്‍ത്തിയാലും സണ്ണി ലിയോണി ജയിക്കുമെന്ന ട്വീറ്റുമായി ആരാധകരും എത്തി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജക്കാറിനെതിരെയാണ് ബോളിവുഡ് താരമായ സണ്ണി മത്സരിക്കാനിറങ്ങിയത്. ഗുരുദാസ്പൂറില്‍ സണ്ണി ഡിയോള്‍ ഇപ്പോഴും ലീഡ് ചെയ്യുകയാണ്.